vk-singh

ന്യൂഡൽഹി:അതിർത്തിയിലെ അതിക്രമങ്ങൾക്ക് മറുപടിയായി ചൈനയ്‌ക്കെതിരെ സാമ്പത്തിക ബഹിഷ്കരണം വേണമെന്ന് കേന്ദ്രസഹമന്ത്രിയും മുൻ കരസേന മേധാവിയുമായ വി.കെ സിംഗ് ഒരു ദേശീയമാദ്ധ്യമത്തോട്‌ പറഞ്ഞു. യുദ്ധവും ബലപ്രയോഗവും അവസാന വഴിയാണ്. സാമ്പത്തിക ബഹിഷ്‌കരണം ഉൾപ്പെടെ മറ്റുവഴികളുണ്ട്. ആദ്യം ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്‌കരിക്കണം. അതിർത്തി ഇന്ത്യൻ സേനയുടെ പൂർണ നിയന്ത്രണത്തിലാണ്.