cbse

ന്യൂഡൽഹി: സി.ബി.എസ്.ഇ. ജൂലായ് 1 മുതൽ 15 വരെ നടത്താനിരിക്കുന്ന പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ റദ്ദാക്കിയേക്കും. മൂല്യനിർണയ രീതിയിൽ മാറ്റം വരുത്തിയാവും ഫല പ്രഖ്യാപനം.

കൊവിഡിന്റെ പശ്ചാത്തലത്തിൽ ബാക്കിയുള്ള പരീക്ഷകൾ ഉപേക്ഷിച്ച് ഇന്റേണൽ മാർക്കിന്റെ അടിസ്ഥാനത്തിൽ ഫലപ്രഖ്യാപനം നടത്തിക്കൂടേയെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം സി.ബി.എസ്.ഇയോട് ചോദിച്ചിരുന്നു.. ഒരു പ്രത്യേക മാർക്കിംഗ് സ്‌കീമിന്റെ അടിസ്ഥാനത്തിലാവും ഫലം. ഇതിൽ അതൃപ്തിയുണ്ടെങ്കിൽ വർഷാവസാനം ബോർഡ് നടത്തുന്ന പരീക്ഷയെഴുതാൻ വിദ്യാർത്ഥികൾക്ക് അവസരമൊരുക്കും.