pm

ന്യൂഡൽഹി: യോഗ ലോകത്തെ ഒന്നിപ്പിക്കുമെന്നും കൊവിഡ് കാലത്ത് വീടിനകത്ത് യോഗ ശീലിക്കാനും പ്രധാനമന്ത്രി നരേന്ദ്രമോദിആഹ്വാനം ചെയ്തു. ആറാമത് അന്താരാഷ്ട്ര യോഗാദിനത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

'യോഗാദിനം ഐക്യത്തിന്റേതാണ്. പ്രതിരോധശേഷി കൂട്ടാനും സൗഖ്യത്തിനും യോഗ ഉപകരിക്കും. ശ്വസന വ്യവസ്ഥയെ ശക്തമാക്കും. യോഗ സമാധാനവും സഹന ശക്തിയും നൽകുകയും വെല്ലുവിളികളെ നേരിടുന്നതിന് മനസിനെ പ്രാപ്തമാക്കുകയും ചെയ്യും. ക്രിയാത്മകത വർദ്ധിപ്പിക്കും.അതിനാൽ കൊവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിൽ യോഗയ്ക്ക് നിർണായക പങ്കുണ്ട്.'- പ്രധാനമന്ത്രി പറഞ്ഞു. കുടുംബത്തോടൊപ്പം യോഗ എന്നതാണ് ഇത്തവണത്തെ യോഗാ പ്രമേയം. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൊതു കൂടിച്ചേരലുകൾ ഒഴിവാക്കിയാണ് രാജ്യം ഇത്തവണ യോഗാ ദിനം ആചരിച്ചത്.