rahul

ന്യൂഡൽഹി: ചൈനയുമായുള്ള അതിർത്തി സംഘർഷത്തിൽ പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. നരേന്ദ്രമോദി യഥാർത്ഥത്തിൽ സറണ്ടർ മോദിയാണെന്ന് രാഹുൽ ട്വീറ്റ് ചെയ്തു. ഇന്ത്യയ്‌ക്കെതിരായ ചൈനയുടെ കടന്നാക്രമണ സമീപനം ഇല്ലാതാക്കാൻ മോദിയുടെ പ്രീണന നയം സഹായിച്ചില്ലെന്ന് വിമർശിച്ച് ജപ്പാൻ ടൈംസ് പ്രസിദ്ധീകരിച്ച ലേഖനവും പങ്കുവച്ചായിരുന്നു ട്വീറ്റ്.