ladakh-

ന്യൂഡൽഹി: ലഡാക്ക് അതിർത്തിയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നതിനിടെ, റഷ്യ, ചൈന, ഇന്ത്യ വിദേശകാര്യമന്ത്രിമാരുടെ ത്രികക്ഷി യോഗം മുൻനിശ്ചയപ്രകാരം നാളെ ചേരും. വീഡിയോ കോൺഫറൻസാണ് നടത്തുന്നത്. ഗാൽവൻ താഴ്വരയിൽ ചൈനീസ് അതിക്രമമുണ്ടായ പശ്ചാത്തലത്തിൽ ഇന്ത്യ പിന്മാറിയേക്കുമെന്ന് സൂചനകളുണ്ടായിരുന്നു. റഷ്യൻ ഇടപെടലിനെ തുടർന്ന് പങ്കെടുക്കാൻ കേന്ദ്രസർക്കാർ തീരുമാനിക്കുകയായിരുന്നു. ഇക്കാര്യം വിദേശകാര്യമന്ത്രി എസ്.ജയശങ്കർ അറിയിച്ചിട്ടുണ്ട്. ചൈനയുടെ സ്റ്റേറ്റ് കൗൺസിലറും വിദേശ മന്ത്രിയുമായ വാങ് യി പങ്കെടുക്കും. അതിർത്തി സംഘർഷം ചർച്ചയാവുമോ എന്ന് വ്യക്തമല്ല.