covid

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് 55.77 ശതമാനമായി ഉയർന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ 2,37195 പേർക്ക് രോഗം ഭേദമായി. 24 മണിക്കൂറിനിടെ 9440 പേർക്ക് രോഗമുക്തിയുണ്ടായി. 24 മണിക്കൂറിനിടെ 1,43267 സാമ്പളുകളാണ് പരിശോധിച്ചത്.

രാജ്യത്ത് ഇതുവരെ 69,50,493 സാമ്പിളുകൾ പരിശോധിച്ചു. ഇന്ത്യയിൽ ലക്ഷം പേരിൽ 30.4 പേർക്കാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. ആഗോള ശരാശരി 114.67 ആണെന്നും ഇന്ത്യയുടേത് മികച്ച നിലയാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.