bar-council

ന്യൂഡൽഹി:ലോക്ക് ഡൗണും കോടതി അടവുമൂലം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന അഭിഭാഷകരെ സഹായിക്കാൻ ഗുജറാത്ത് ബാർ കൗൺസിൽ. ഡിസംബർ 31 വരെ അഭിഭാഷക വൃത്തിയ്ക്കൊപ്പം വ്യവസായമടക്കം മറ്റ് ജോലികൾ ചെയ്യാനുള്ള അനുവാദമാണ് ബാർ കൗൺസിൽ ഒഫ് ഇന്ത്യയുടെ അനുമതിയോടെ നൽകിയിരിക്കുന്നത്. അഭിഭാഷക നിയമപ്രകാരം ബാർ കൗൺസിലിൽ എൻട്രോൾ ചെയ്ത ലൈസൻസുള്ള അഭിഭാഷകർ മറ്റ് ഒരു ജോലിയിലും ഏർപ്പെടാൻ പാടില്ലെന്നതാണ് ചട്ടം. എന്നാൽ ആറ് മാസത്തേക്കുള്ള ഇളവ് പ്രഖ്യാപിച്ചുള്ള തീരുമാനം കൊണ്ട് യാതൊരു ഉപയോഗവുമില്ലെന്നാണ് ഡൽഹിയിലെ അഭിഭാഷകർ പറയുന്നത്. ലോക്ക് ഡൗണായതിനാൽ മറ്റൊരു സാമ്പത്തിക ശ്രോതസ് കണ്ടെത്തുക പ്രയാസമാണെന്നും ഇവ‌ർ പറയുന്നു.