-pak-news

ന്യൂഡൽഹി: കാശ്മീരിൽ നിന്നുള്ള ഭീകരർ റോഡുമാർഗം

ഡൽഹിയിൽ നുഴഞ്ഞുകയറി ഭീകരാക്രമണം നടത്താൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് മുന്നറിയിപ്പിനെ തുടർന്ന് തലസ്ഥാനത്ത് അതീവ ജാഗ്രത. ബസിലോ കാറിലോ ടാക്സിയിലോ നാലോ അഞ്ചോ ഭീകരർ എത്തിയേക്കുമെന്നാണ് വിവരം.ഡൽഹി അതിർത്തികളിലും ബസ് സ്റ്റാൻഡുകൾ, റെയിൽവെ സ്റ്റേഷനുകൾ, മാർക്കറ്റുകൾ, ആശുപത്രികൾ എന്നിവിടങ്ങളിലെല്ലാം പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. 15 പൊലീസ് ജില്ലകൾക്കും ജാഗ്രതാ നിർദ്ദേശമുണ്ട്. സ്പെഷ്യൽ സെല്ലിന്റെയും ക്രൈംബ്രാഞ്ചിന്റെയും നിരീക്ഷണ വിഭാഗങ്ങളും ജാഗ്രതയിലാണ്.