ന്യൂഡൽഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്ലസ്ടു പരീക്ഷ റദ്ദാക്കി ഇന്റേണൽ മാർക്കിന്റെ അടിസ്ഥാനത്തിൽ ഫലം പ്രഖ്യാപിച്ചു കൂടെയെന്ന സുപ്രീംകോടതിയുടെ നിർദ്ദേശം സംബന്ധിച്ച റിപ്പോർട്ട് ഇന്ന് സി.ബി.എസ്.ഇ നൽകും. കൊവിഡ് കാലത്ത് പരീക്ഷ നടത്തുന്നതിൽ ആശങ്കയറിയിച്ച് ഒരു കൂട്ടം രക്ഷിതാക്കൾ സമർപ്പിച്ച ഹർജിയിലാണിത്. മാറ്റിവച്ച പ്ലസ് ടു പരീക്ഷകൾ ജൂലായ് 1 മുതൽ 15 വരെ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.