covid-19

62000 കടന്ന് തമിഴ്നാട്

ബംഗ്ലുരുവിൽ നാലിടങ്ങളിൽ ലോക് ഡൗൺ

ഗോവയിൽ ആദ്യ കൊവിഡ് മരണം

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് കേസുകൾ 4.35 ലക്ഷം കടന്നു. മരണം 14000 അടുക്കാറായി. പ്രതിദിന രോഗികളുടെ എണ്ണം തുടർച്ചയായ രണ്ടാം ദിനവും 15000 കടന്നതിനൊപ്പം മരണസംഖ്യ ആദ്യമായി നാനൂറ് കടന്നതും ആശങ്കയായി. ശനിയാഴ്ചയാണ് പ്രതിദിന രോഗികളുടെ എണ്ണം ആദ്യമായി 15000 കടന്നത്. അന്ന് 15918 കേസുകളും ഞായറാഴ്ച 15,141 കേസുകളും റിപ്പോർട്ട് ചെയ്തു. രണ്ടുദിവസം കൊണ്ട് 31059 പുതിയ രോഗികളുണ്ടായി. ഞായറാഴ്ച 426 പേർ മരിച്ചു. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന കണക്കാണിത്.

അതേസമയം, രാജ്യത്ത് 24 മണിക്കൂറിനിടെ 14821കേസുകളും 445 മരണവും റിപ്പോർട്ട് ചെയ്തെന്ന് ആരോഗ്യമന്ത്രാലയവും അറിയിച്ചു.