ന്യൂഡൽഹി: ഒരു മലയാളി കൂടി കൊവിഡ് ബാധിച്ച് ഡൽഹിയിൽ മരിച്ചു. രോഹിണി സെക്ടർ 11ലെ എ-ടു ബ്ലോക്ക് 109ൽ താമസിക്കുന്ന തൃശൂർ മതിലകം പുതിയകാവ് പുലാപ്പറമ്പിൽ സുനിൽകുമാർ(56) ആണ് ഇന്നലെ മരിച്ചത്.
ഡൽഹിയിൽ പെട്രോൾ പമ്പിൽ ജോലി ചെയ്തിരുന്ന സുനിൽകുമാറിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് സഹപ്രവർത്തകർ കഴിഞ്ഞയാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഭാര്യ: ജയശ്രീ നായർ, മക്കൾ: ശ്രീജിത് നായർ, ജയേഷ്. സംസ്‌കാരം ഇന്ന് പഞ്ചാബി ബാഗിൽ നടക്കും.