ന്യൂഡൽഹി: പൊതിച്ച നാളികേരത്തിന് കേന്ദ്രസർക്കാർ 2020 സീസണിൽ ക്വിന്റലിന് 2,700 രൂപ താങ്ങുവില നിശ്‌ചയിച്ചു. കഴിഞ്ഞ സീസണിൽ താങ്ങുവില 2,571 രൂപയായിരുന്നു. താങ്ങുവില കൂട്ടിയത് നാളികേര സംഭരണം കൂടാൻ സഹായിക്കും. ദശലക്ഷക്കണക്കിന് ചെറുകിട നാളികേര കർഷകർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ പറഞ്ഞു.