col

ന്യൂഡൽഹി: ഇന്ത്യ- ചൈന അതിർത്തി സംഘർഷത്തിൽ വീരമൃത്യു വരിച്ച കേണൽ സന്തോഷ് ബാബുവിന്റെ കുടുംബത്തിന് തെലങ്കാന സർക്കാർ അ‍ഞ്ച് കോടി രൂപ കൈമാറി. മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവും രണ്ടു മന്ത്രിമാരും നേരിട്ട് വീട്ടിലെത്തിയാണ് തുക കൈമാറിയത്.

നാലു കോടിയുടെ ചെക്ക് സന്തോഷ് ബാബുവിന്റെ ഭാര്യ സന്തോഷിയുടെ കൈയിലും ഒരു കോടിയുടെ ചെക്ക് സന്തോഷിന്റെ മാതാപിതാക്കളുടെ കയ്യിലും നൽകി. ഇതിനാെപ്പം സന്തോഷിയെ ഗ്രൂപ്പ് 1 ഓഫിസറായി നിയമിച്ച് കൊണ്ടുള്ള ഉത്തരവും നൽകി. ഹൈദരാബാദിൽ 711 ചതുരശ്ര അടി സ്ഥലവും കുടുംബത്തിന് സർക്കാർ പതിച്ച് നൽകി. ചൈനീസ് ആക്രമണത്തിൽ ജീവൻ നഷ്ടമായ മറ്റ് സൈനികർക്ക് 10 ലക്ഷം രൂപ വീതം നൽകുമെന്ന് തെലങ്കാന സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇവയും കൈമാറിയതായി സർക്കാർ അറിയിച്ചു.