modi
modi

ന്യൂഡൽഹി: ചൈനയുമായുള്ള അതിർത്തി സംഘർഷങ്ങൾക്കിടയിലും ദേശീയ സുരക്ഷയിൽ രാജ്യത്തെ 73 ശതമാനം ജനങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ വിശ്വാസം അർപ്പിക്കുന്നതായി സർവേ ഫലം. സിവോട്ടർ നടത്തിയ സർവേയിലാണ് ഈ നിഗമനം.

ഇന്ത്യ - ചൈനാ സംഘർഷത്തിൽ ചൈനയ്ക്ക് ഉചിതമായ മറുപടി നൽകാൻ സർക്കാർ ശക്തമായ നടപടികൾ സ്വീകരിച്ചുവെന്ന് കരുതുന്നുണ്ടോ എന്നായിരുന്നു ചോദ്യം. പങ്കെടുത്തവരിലെ 73.6 ശതമാനംപേരും എൻ.ഡി.എ. സർക്കാരിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയിലും വിശ്വാസമുണ്ടെന്ന് അഭിപ്രായപ്പെട്ടു.

16.7 ശതമാനം പേർ പ്രതിപക്ഷത്തെ അനുകൂലിച്ചു. 9.6 ശതമാനം പേർ തർക്കം കൈകാര്യം ചെയ്യാൻ പ്രതിപക്ഷത്തിനോ ഭരണകക്ഷിക്കോ കഴിയില്ലെന്ന അഭിപ്രായക്കാരാണ്.