ന്യൂഡൽഹി: ചരിത്രത്തിലാദ്യമായി സുപ്രീംകോടതി നിർദേശിച്ച നിയന്ത്രണങ്ങളോടെ നടന്ന പുരി രഥയാത്ര സമാപിച്ചു. ആചാരമനുസരിച്ചുള്ള പ്രധാന ചടങ്ങുകളോടെയാണ് രഥയാത്ര ആരംഭിച്ചത്.
മൂന്ന് രഥങ്ങൾ രണ്ടരകിലോമീറ്റർ ദൂരം സഞ്ചരിച്ചപ്പോൾ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളായ രാജകുടുംബാംഗങ്ങൾ അകമ്പടി സേവിച്ചു. സാധാരണ ലക്ഷങ്ങൾ പങ്കെടുക്കാറുള്ള രഥയാത്രയിൽ ഇത്തവണ 3500ൽ താഴെ ഭക്തർ മാത്രമാണ് ഭാഗമായത്. ഒരു രഥം വലിക്കാൻ 500 പേർക്കാണ് സുപ്രീംകോടതി അനുമതി നൽകിയിരുന്നത്. ഒപ്പം കർഫ്യൂ ഏർപ്പെടുത്തിയിരുന്നു.
ഒരു ക്ഷേത്രജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചത് ജീവനക്കാർക്കിടയിൽ ഭീതി പടർത്തി. പുരി ജില്ലാ കലക്ടർ ബൽവന്ത് സിംഗാണ് പരിശോധാ ഫലം പുറത്തുവിട്ടത്. അദ്ദേഹത്തിന്റെ സമ്പർക്ക പട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്.