covid

ന്യൂഡൽഹി: കൊവിഡ് 19നെ ചെറുക്കാൻ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ പച്ചക്കടുകെണ്ണ മൂക്കിലൊഴിക്കൂ എന്ന് ഉപദേശിച്ച് ബംഗാൾ പൊലീസ്.പശ്ചിമ ബംഗാളിലെ സിലിഗുരി പൊലീസ് കമ്മീഷണറേറ്റിലെ ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്ന പുതിയ നിർദേശത്തിലാണ് പച്ചക്കടുകെണ്ണ പതിവാക്കണമെന്ന് പറഞ്ഞിട്ടുള്ളത്. പച്ചക്കടുകെണ്ണ കൊറോണ വൈറസിനെ ഇല്ലാതാക്കാൻ ഫലപ്രദമാണെന്ന് ഉന്നത ഉദ്യോഗസ്ഥന്റെ ഉപദേശമാണ് നിർദേശത്തിന് ആധാരം. ഇതിനുപുറമേ ഭക്ഷണം പാചകം ചെയ്യാനായി പച്ചക്കടുകെണ്ണ ഉപയോഗിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. പൊലീസ് ക്യാന്റീനിൽ ബ്രേക്ക്ഫാസ്റ്റും ഉച്ചഭക്ഷണവും അത്താഴവും ഉണ്ടാക്കാൻ കടുകെണ്ണയാണ് ഉപയോഗിക്കുന്നതത്രേ.