ന്യൂഡൽഹി: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തൃണമൂൽ എം.എൽ.എ മരിച്ചു. പശ്ചിമബംഗാളിലെ സൗത്ത് 24 പർഗാന ജില്ലയിലെ ഫാൽട്ട മണ്ഡലത്തെ മൂന്നുതവണ പ്രതിനിധീകരിച്ച തമൊനാഷ് ഘോഷ് (60) ആണ് മരിച്ചത്. 1998 മുതൽ തൃണമൂലിന്റെ ട്രഷററായിരുന്നു. മേയിലാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ഹൃദയ, വൃക്ക സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു. ഘോഷിന്റെ മരണത്തിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി അനുശോചിച്ചു. തമിഴ്നാട്ടിൽ ഡി.എം.കെ എം.എൽ.എ ജെ.അൻപഴകൻ കൊവിഡ് ബാധിച്ച് ജൂൺ 10ന് മരിച്ചിരുന്നു.