ന്യൂഡൽഹി: ഡൽഹി പ്രത്യേക സി.ബി.ഐ കോടതിയായ റോസ് അവന്യൂവിൽ വച്ച് യുവതിയെ മാനഭംഗപ്പെടുത്തിയ കേസിൽ കോടതി ജീവനക്കാരൻ അറസ്റ്റിൽ. മുപ്പത്തെട്ടുകാരിയുടെ പരാതിയിൽ ഡൽഹി കല്യാൺപുരി സ്വദേശി രാജേന്ദ്രസിംഗിനെയാണ് പൊലീസ് പിടികൂടിയത്.
യുവതിയുടെ ജോലി അടുത്തിടെ നഷ്ടപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച കേസ് ലേബർ കോടതിയിൽ നടക്കുകയാണ്. കേസുമായി ബന്ധപ്പെട്ടാണ് ഭർത്താവിന്റെ സുഹൃത്ത് കൂടിയായ രാജേന്ദ്ര സിംഗിനെ കോടതിയിലെത്തി കണ്ടതെന്നാണ് യുവതിയുടെ മൊഴി. സഹായിക്കാമെന്ന് പറഞ്ഞ് 308-ാം നമ്പർ കോടതി മുറിയിലെത്തിച്ച് ബലപ്രയോഗത്തിലൂടെ തന്നെ കീഴ്പ്പെടുത്തുകയായിരുന്നുവെന്നും യുവതി പൊലീസിനോട് പറഞ്ഞു. അറസ്റ്റിലായ രാജേന്ദ്രസിംഗിനെ റിമാൻഡ് ചെയ്തു.