covid-19

 പതിനായിരം പിന്നിട്ട് കർണാടകയും ആന്ധ്രയും

ന്യൂഡൽഹി: കൊവിഡ് രൂക്ഷമായ മഹാരാഷ്ട്രയിൽ ആകെ രോഗികൾ 1,42, 000 കടന്നു. മരണം 6,739. ഇന്നലെ 3890 പുതിയ രോഗികളും 208 മരണവും റിപ്പോർട്ട് ചെയ്തു. ഡൽഹിയിൽ കൊവിഡ് കേസുകൾ 70,000 കടന്നു. 24 മണിക്കൂറിനിടെ 3788 പുതിയ രോഗികളും 64 മരണവും.

ആകെ കേസുകൾ 70,390. മരണം 2,365. തുടർച്ചയായ രണ്ടാംദിവസമാണ് ഡൽഹിയിൽ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 3500 കടക്കുന്നത്.

തമിഴ്നാട്ടിൽ 2865 പുതിയ രോഗികളും 33 മരണവും. ആകെ കേസുകൾ 67,648. മരണം 866. കർണാടകയിലും ആന്ധ്രാപ്രദേശിലും രോഗബാധിതരുടെ എണ്ണം പതിനായിരം കടന്നു. ആന്ധ്രയിൽ ഇന്നലെ 497 പുതിയ രോഗികളും 10 മരണവും. കർണാടകയിൽ 397 രോഗികളും 14 മരണവും. ഗുജറാത്തിൽ 572 പുതിയ രോഗികളും 25 മരണവും. ആകെ കേസുകൾ 29000 കടന്നു.
 ഐ.ടി.ബി.പിയിലെ നാലു ജവാൻമാർക്ക് കൂടി കൊവിഡ്

 ചത്തീസ്ഗഡിൽ 15 ബി.എസ്.എഫുകാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച ബി.എസ്.എഫുകാരുടെ എണ്ണം 26 ആയി.
 മുംബയിലെ ലൊനാവാലയിലെ ഐ.എൻ.എസ് ശിവാജിയിലെ 12 നാവികസേന ട്രെയിനികൾക്ക് കൊവിഡ്

 4.70 ലക്ഷം , മരണം 15000ത്തിലേക്ക്

രാജ്യത്തെ കൊവിഡ് കേസുകൾ 4.70 ലക്ഷം പിന്നിട്ടു. മരണം 15000ത്തോടടുത്തു. 24 മണിക്കൂറിനിടെ 15,968 പുതിയ രോഗികളും 465 മരണവും. തുടർച്ചയായ അഞ്ചാംദിവസവും രാജ്യത്ത് 14000ത്തിലേറെ കേസുകൾ. ജൂൺ ഒന്നുമുതൽ 23 വരെ 2,65,469 പുതിയ രോഗികളാണ് രാജ്യത്തുണ്ടായത്. മഹാരാഷ്ട്ര,ഡൽഹി, തമിഴ്‌നാട്,ഗുജറാത്ത്, ഉത്തർപ്രദേശ്, സംസ്ഥാനങ്ങളാണ് ഏറ്റവും രൂക്ഷമായ ആദ്യ അഞ്ച് സംസ്ഥാനങ്ങൾ.
അതേസമയം രോഗമുക്തി നിരക്ക് 56.71 ശതമാനമായി ഉയർന്നത് ആശ്വാസമായി. 2,58,684 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.