ന്യൂഡൽഹി: ബാബാ രാംദേവിന്റെ പതജ്ഞലി കമ്പനി പുറത്തിറക്കിയ കൊവിഡ് 19 ‘മരുന്നി’നെച്ചൊല്ലിയുള്ള വിവാദം മുറുകുന്നതിനിടെ രാംദേവിനെ പുകഴ്ത്തി കേന്ദ്ര ആയുഷ് മന്ത്രി. “ രാജ്യത്തിനായി കൊവിഡ് മരുന്ന് പരീക്ഷണം നടത്തിയ ബാബയുടെ ഉദ്ദേശ്യം തെറ്റല്ല. ബാബയുടെ ഉദ്യമത്തിൽ സന്തോഷമുണ്ട്. പ്രോട്ടോക്കോളുകൾ പാലിച്ചില്ലെന്ന പിഴവ് അവർ അംഗീകരിച്ചിട്ടുണ്ട്. മരുന്ന് സംബന്ധിച്ച് വിശദമായ വിവരങ്ങൾ പഠിച്ചശേഷം അംഗീകാരം നൽകുന്നതിനെക്കുറിച്ച് തീരുമാനമെടുക്കാം ’’ - മന്ത്രി ശ്രീപദ് നായിക് പറഞ്ഞു.