ന്യൂഡൽഹി: പ്രധാനമന്ത്രി മുദ്ര പദ്ധതിയിലെ 'ശിശു' വിഭാഗം വായ്പകൾക്ക് രണ്ട് ശതമാനം പലിശ സബ്സിഡി നൽകാൻ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു.
പലിശ കൃത്യമായി തിരിച്ചടയ്ക്കുന്നവർക്ക് 12 മാസത്തേയ്ക്ക് പലിശയിളവ് ലഭിക്കും. 2020 മാർച്ച് 31 ന് ശേഷം തുടരുന്നതും കിട്ടാക്കട വിഭാഗത്തിൽ വരാത്തതുമായ വായ്പകൾക്ക് ആർ.ബി.ഐ മാനദണ്ഡങ്ങൾ പ്രകാരം പദ്ധതിയുടെ ഗുണഫലം ലഭിക്കും.
രോഹിണി കമ്മിഷൻ
കാലാവധി നീട്ടി
ഒ.ബി.സി വിഭാഗങ്ങളിലെ ഉപവിഭാഗങ്ങളുടെ പ്രശ്നങ്ങൾ പരിശോധിക്കുന്നതിനായി നിയോഗിക്കപ്പെട്ട ജസ്റ്റിസ് രോഹിണി കമ്മിഷന്റെ കാലാവധി ആറ് മാസത്തേക്ക് കൂടി നീട്ടി.
2021 ജനുവരി 31 വരെയാണ് നീട്ടുന്നത്. ജൂലായ് 31ന് കാലാവധി തീരാനിരിക്കെയാണിത്. ഒക്ടോബർ 2017നാണ് കമ്മിഷൻ രൂപീകരിച്ചത്.