covid-19

തമിഴ്നാട്ടിൽ ബസ് സർവീസിന് നിയന്ത്രണം

കൊവിഡ് കേസുകളുയരുന്ന പശ്ചാത്തലത്തിൽ പശ്ചിമബംഗാളിൽ ഇളവുകളോടെ ജൂലായ് 31വരെ ലോക്ക് ഡൗൺ നീട്ടി. നിലവിലെ ലോക്ക്ഡൗൺ ജൂൺ 30ന് അവസാനിക്കാനിരിക്കെയാണ് പുതിയ തീരുമാനം. ഇതിന്റെ ഭാഗമായി ഇന്നലെ സർവകക്ഷിയോഗംമുഖ്യമന്ത്രി മമതാ ബാനർജി വിളിച്ചുചേർത്തിരുന്നു.
പശ്ചിമബംഗാളിലെ കൊവിഡ് കേസുകൾ 15,173. ഇന്നലെ പുതുതായി 445 പുതിയ രോഗികളും 11 മരണവും. മരണം 591.

കൊവിഡ് കേസുകളുയർന്ന തമിഴ്‌നാട്ടിൽ ഇന്നുമുതൽ ആറു ദിവസത്തേക്ക് അന്തർജില്ലാ ബസ് സർവീസുകൾ റദ്ദാക്കിയതായി സർക്കാർ‌ അറിയിച്ചു. ജില്ല വിട്ടുള്ള യാത്രയ്ക്ക് ഇ-പാസും നിർബന്ധമാക്കി.