ന്യൂഡൽഹി: ഓർഡിനൻസിലൂടെ രാജ്യത്തെ 1540 സഹകരണ ബാങ്കുകളെ ആർ.ബി.ഐക്ക് കീഴിലാക്കിയ കേന്ദ്ര സർക്കാരിന്റെ തീരുമാനം ഏകപക്ഷീയമാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ പ്രസ്‌താവനയിൽ പറഞ്ഞു. ബാങ്കുകൾ അടക്കമുള്ള സഹകരണ മേഖലയുടെ മേൽനോട്ടം സംസ്ഥാന സർക്കാരുകൾക്കാണ്. എന്നാൽ സംസ്ഥാനങ്ങളോട് ആലോചിക്കാതെയുള്ളതാണ് സഹകരണ സ്ഥാപനങ്ങളുടെ സ്വയംഭരണാവകാശത്തെ പൂർണമായും തകർക്കുന്ന കേന്ദ്ര തീരുമാനം. സഹകരണ ബാങ്കുകളിലുള്ള ഭീമമായ തുകയിൽ കണ്ണുവെച്ചാണ് ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനമെന്ന് വ്യക്തമാണെന്നും ഓർഡിനൻസ് അടിയന്തരമായി പിൻവലിക്കാൻ കേന്ദ്രം തയ്യാറാകണമെന്നും പി.ബി ആവശ്യപ്പെട്ടു.