ന്യൂഡൽഹി: മഹാരാഷ്ട്രയിലെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്. ഇന്നലെ 4841 പുതിയ രോഗികളും 192 മരണവും റിപ്പോർട്ട് ചെയ്തു. ഇത് ആദ്യമായാണ് രാജ്യത്തെ ഏതെങ്കിലും ഒരു സംസ്ഥാനത്ത് പ്രതിദിന രോഗികളുടെ എണ്ണം നാലായിരം കടക്കുന്നത്. ആകെ കേസുകൾ 1,47000 കടന്നു. ആകെ മരണം 6931 ആയി ഉയർന്നു. ഇന്നലെ 3661 പേർ സംസ്ഥാനത്ത് രോഗമുക്തരായി. മുംബയിലെ കൊവിഡ് കേസുകൾ 70,878 ആയി. മരണം 4062.
-ഗുജറാത്ത് 577 പുതിയ രോഗികൾ 18 മരണം
-മദ്ധ്യപ്രദേശിൽ 147 പുതിയ രോഗികളും 8 മരണവും.
-കർണാടകയിൽ 442 പുതിയ രോഗികളും ആറ് മരണവും
-പഞ്ചാബിൽ 142 രോഗികളും ഏഴ് മരണവും
-യു.പിയിൽ 654 പുതിയ രോഗികളും 15 മരണവും
- പശ്ചിമംബംഗാളിൽ 475 പുതിയ രോഗികൾ 15 മരണം