ന്യൂഡൽഹി: കൊവിഡ് എത്രകാലം തുടരുമെന്ന് വ്യക്തമല്ലെന്നും മരുന്നു കണ്ടെത്തും വരെ ആറടി അകലം പാലിക്കുക, മുഖാവരണം ഉപയോഗിക്കുക എന്നിവയാണ് ഏറ്റവും വലിയ പ്രതിവിധിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി.
ഉത്തർപ്രദേശിൽ കുടിയേറ്റ തൊഴിലാളികൾക്കുള്ള തൊഴിൽ പദ്ധതിയായ 'ആത്മ നിർഭർ റോസ്ഗാർ അഭിയാൻ" വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മഹാമാരിയാലുണ്ടായ പ്രതിസന്ധികൾ തരണം ചെയ്യാൻ എല്ലാവർക്കും കഴിയും. ശ്രമിക് ട്രെയിനുകൾക്ക് വഴി കുടിയേറ്റത്തൊഴിലാളികളെ തിരിച്ചുകൊണ്ടുവരാൻ ഉത്തർപ്രദേശ് സർക്കാർ നടത്തുന്ന ശ്രമങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. 30 ലക്ഷത്തിലധികം കുടിയേറ്റത്തൊഴിലാളികൾ യു.പിയിലെ അവരുടെ ഗ്രാമങ്ങളിലേക്ക് മടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.