ന്യൂഡൽഹി: കൊവിഡ് ബാധിച്ച ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിൻ രോഗമുക്തനായി. ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന സ്ഥിതി വഷളായ അദ്ദേഹത്തെ പ്ലാസ്മ തെറാപ്പിയ്ക്ക് വിധേയമാക്കിയിരുന്നു. കഴിഞ്ഞ ആഴ്ചയാണ് സത്യേന്ദ്ര ജയിനിന് കൊവിഡ് സ്ഥിരീകരിച്ചത്.
കൊവിഡ് വ്യാപനം ഉയർന്ന തോതിലാണെങ്കിലും ഡൽഹിയിൽ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. പരിശോധന മൂന്നു മടങ്ങായി വർദ്ധിപ്പിച്ചിട്ടുണ്ട്. എന്നാൽ, അതിന് അനുസരിച്ചുള്ള രോഗികൾ വർദ്ധിച്ചിട്ടില്ല. കഴിഞ്ഞ ഒരാഴ്ചയായി ആശുപത്രികളിൽ ദിനവും ശരാശരി 6,000 കിടക്കകൾ ഒഴിഞ്ഞു
കിടക്കുന്നുണ്ട്. പ്രതിദിനം ശരാശരി 3,000 പുതിയ കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുന്നുണ്ടെങ്കിലും പലർക്കും നേരിയ ലക്ഷണമാണ് കാണിക്കുന്നത്. അതുകൊണ്ട് ആശുപത്രി പ്രവേശനം ആവശ്യമായി വരുന്നില്ലെനും അദ്ദേഹം പറഞ്ഞു.