ന്യൂഡൽഹി: രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പാർലമെന്റിലെ ഗാന്ധിപ്രതിമയ്‌ക്ക് മുന്നിൽ ഇന്ത്യൻ അതിർത്തിയിൽ വീരമൃത്യു വരിച്ച സൈനികർക്ക് ആദരാജ്ഞലികൾ അർപ്പിച്ചു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാതെ വിട്ടു നിന്ന വേണുഗോപാൽ ഒരു വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് എം.പിയായി പാർലമെന്റിലെത്തുന്നത്.
രാജസ്ഥാനിൽ നിന്നാണ് രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടത്. രേഖകൾ സമർപ്പിക്കാനും തിരിച്ചറിയൽ കാർഡ് വാങ്ങാനുമാണ് കെ.സി. എത്തിയത്. തുടർന്ന് കോൺഗ്രസ് സംഘടിപ്പിച്ച 'സ്പീക്ക് അപ്പ് ഫോർ ജവാൻസ്' ഓൺലൈൻ പ്രചാരണ പരിപപാടിയുടെ ഭാഗമായി പാർലമെന്റ് മന്ദിരത്തിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിലെത്തി സൈനികർക്ക് ആദരാഞ്ജലികളർപ്പിച്ചു. എം.പി മാരായ രാജീവ് സാതവ്, മാണിക്കാം ടാഗോർ എന്നിവരുമുണ്ടായിരുന്നു.