woman

ന്യൂഡൽഹി: പശ്ചിമബംഗാളിൽ മെഡിക്കൽ സയൻസിനെ അമ്പരപ്പിച്ച് 'സ്ത്രീ പുരുഷനായി '. കടുത്ത വയറുവേദനയെ തുടർന്ന് ചികിത്സയ്ക്ക് എത്തിയ 30കാരിയെ പരിശോധിച്ചപ്പോഴാണ് ഡോക്ടർമാർ ഞെട്ടിയത്. സ്ത്രീക്ക് സമാനമായ ശരീര പ്രകൃതിയാണെങ്കിലും പുരുഷനാണെന്ന് ഡോക്ടർമാർ കണ്ടെത്തുകയായിരുന്നു. അപൂർവമായി കണ്ടുവരുന്ന ' ആൻട്രോജൻ ഇൻസെൻസിവിറ്റി സിൻട്രോം' എന്ന അവസ്ഥയാണ് ഇവർക്ക്.

ഒൻപത് വർഷം മുൻപ് വിവാഹിതയായിരുന്നു. അടുത്തിടെ കടുത്ത വയറു വേദനയുണ്ടായതോടെയാണ് ചികിത്സ തേടിയത്. കാൻസറിന്റെ ലക്ഷണങ്ങൾ കണ്ടതോടെ കൊൽക്കത്ത നേതാജി സുഭാഷ് ചന്ദ്ര ബോസ് കാൻസർ ആശുപത്രിയിൽ വിദഗ്ദ്ധ ചികിത്സയ്ക്കായി അയച്ചു.

അവിടെ നടത്തിയ പരിശോധനയിലാണ് കാൻസർ വിദഗ്ധരായ അനുപം ദത്തയും ഡോ. സൗമെൻ ദാസും 30കാരിയുടെ യഥാർത്ഥ രൂപം തിരിച്ചറിഞ്ഞത്.

പ്രത്യക്ഷത്തിൽ സ്ത്രീയ്ക്ക് സമാനമായ ശരീര പ്രകൃതമാണ്. എന്നാൽ ഗർഭാശയവും അണ്ഡാശയവും ഇല്ല. ജനനം മുതൽ ഇവ ഇല്ലാതിരുന്നതിനാൽ അർത്തവം ഉണ്ടായിരുന്നില്ല. പുരുഷൻമാരിലെ ക്രോമസോം xy ആണ്. സ്ത്രീകളുടേത് xx ആണ്.

ശരീരം സ്ത്രീ ഹോർമോൺ ഉത്പാദിപ്പിച്ചിരുന്നത് കൊണ്ടാണ് ശരീര പ്രകൃതം അങ്ങനെയായത്. കുട്ടികൾ ജനിക്കാൻ നിരവധി തവണ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

28 വയസുകാരിയായ സഹോദരിയിൽ നടത്തിയ പരിശോധനയിലും സമാനമായ രോഗം കണ്ടെത്തി.

കീമോ തെറാപ്പിക്ക് വിധേയയായ 30കാരിയുടെ ആരോഗ്യനില തൃപ്തികരമാണ്.