covid-19

ന്യൂഡൽഹി: രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 5.25ലക്ഷം കവിഞ്ഞു. 24 മണിക്കൂറിനുള്ളിൽ 15,617പേർക്ക് രോഗം സ്ഥിരീകരിച്ചു. 370പേർ മരിച്ചു. അതേസമയം 3.03ലക്ഷം പേർ രോഗവിമുക്തി നേടിയത് ആശ്വാസമായി. ഇന്നലെ മാത്രം 12,202പേർക്ക് രോഗം ഭേദമായി.

മഹാരാഷ്‌ട്രയിൽ ഇന്നലെ 5318പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 48മണിക്കൂറിനുള്ളിൽ 167 മരണവും റിപ്പോർട്ട് ചെയ്‌തു. രോഗവ്യാപനത്തിൽ രണ്ടാം സ്ഥാനത്തുള്ള ഡൽഹിയിൽ ഇന്നലെ 2948 പുതിയ കേസുകൾ. 66മരണം. ആകെ കേസുകൾ 80,188. മൂന്നാം സ്ഥാനത്തുള്ള തമിഴ്നാട്ടിൽ ഇന്നലെ രോഗം സ്ഥിരീകരിച്ചത് 3713 പേർക്ക്. 68 മരണം. ആകെ മരണം ആയിരം കടന്നു.

 എം.​എ​ൽ.​എ​യ്ക്ക് ​കൊ​വി​ഡ്

​ത​മി​ഴ്‌​നാ​ട്ടി​ൽ​ ​ഒ​രു​ ​ഡി.​എം.​കെ​ ​എം.​എ​ൽ.​എ​യ്ക്ക് ​കൂ​ടി​ ​കൊ​വി​ഡ്.​ ​കാ​ഞ്ചീ​പു​രം​ ​ജി​ല്ല​യി​ലെ​ ​ചെ​യ്യു​ർ​ ​മ​ണ്ഡ​ലം​ ​എം.​എ​ൽ.​എ​ ​ആ​ർ.​ടി​ ​അ​ര​സു​വി​നാ​ണ് ​രോ​ഗം​ ​സ്ഥി​രീ​ക​രി​ച്ച​ത്.​ ​ഡി.​എം.​കെ​യു​ടെ​ ​ത​ന്നെ​ ​മ​റ്റൊ​രു​ ​എം.​എ​ൽ.​എ​ ​വ​സ​ന്തം​ ​കാ​ർ​ത്തി​കേ​യ​ൻ​ ​കൊ​വി​ഡ് ​ബാ​ധി​ച്ച് ​ചി​കി​ത്സി​യി​ലു​ണ്ട്.​ ​ഡി.​എം.​കെ​യു​ടെ​ ​മു​തി​ർ​ന്ന​ ​നേ​താ​വും​ ​എം.​എ​ൽ.​എ​യു​മാ​യ​ ​ജെ.​അ​ൻ​പ​ഴ​ക​ൻ​ ​അ​ടു​ത്തി​ടെ​ ​കൊ​വി​ഡ് ​ബാ​ധി​ച്ച് ​മ​രി​ച്ചി​രു​ന്നു.എ.​ഐ.​എ.​ഡി.​എം.​കെ​ ​നേ​താ​ക്ക​ളാ​യ​ ​ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​ ​കെ.​പി​ ​അ​ൻ​പ​ള​ക​നും,​ ​ശ്രീ​പെ​രു​മ്പ​ത്തൂ​ർ​ ​എം.​എ​ൽ.​എ​ ​കെ.​ ​പ​ള​നി​യും​ ​കൊ​വി​ഡ് ​ബാ​ധി​ച്ച് ​ചി​കി​ത്സ​യി​ലാ​ണ്.
മ​ഹാ​രാ​ഷ്ട്ര​യി​ലെ​ ​ന​ന്ദേ​ഡ് ​ജി​ല്ല​യി​ൽ​ ​നി​ന്നു​ള്ള​ ​കോ​ൺ​ഗ്ര​സ് ​എം.​എ​ൽ.​എ​യ്ക്കും​ ​താ​നെ​ ​ജി​ല്ല​യി​ലെ​ ​ഒ​രു​ ​ബി.​ജെ.​പി​ ​എം.​എ​ൽ.​എ​യ്ക്കും​ ​ഇന്നലെ കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ചു. ​ ​മു​തി​ർ​ന്ന​ ​കോ​ൺ​ഗ്ര​സ് ​നേ​താ​വും​ ​മ​ന്ത്രി​യു​മാ​യ​ ​അ​ശോ​ക് ​ച​വാ​ൻ​ ​അ​ടു​ത്തി​ടെ​യാ​ണ് ​കൊ​വി​ഡ് ​രോ​ഗ​മു​ക്തി​ ​നേ​ടി​യ​ത്.

ഒ​രു​ ​സ്റ്റാ​ഫി​ന് ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ച​തോ​ടെ​ ​പു​തു​ച്ചേ​രി​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ഓ​ഫീ​സ് ​അ​ണു​വി​മു​ക്ത​മാ​ക്കാ​നാ​യി​ ​ര​ണ്ടു​ദി​വ​സ​ത്തേ​ക്ക് ​അ​ട​ച്ചു.​ ​നി​യ​മ​സ​ഭാ​ ​മ​ന്ദി​ര​ ​സ​മു​ച്ച​യ​ത്തി​ൽ​ ​സ്ഥി​തി​ ​ചെ​യ്യു​ന്ന​ ​ഓ​ഫീ​സാ​ണ് ​ഇ​ന്ന​ലെ​ ​മു​ത​ൽ​ ​അ​ട​ച്ച​ത്.​ ​

 കച്ചിൽ 11 സൈനികർക്ക് രോഗം

 ആന്ധയിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഐ. എ. എസ് ഓഫീസർക്ക് കൊവിഡ്.

മലയാളി മരിച്ചു

മുംബയിൽ ഗൊരേഗാവ് വെസ്‌റ്റ് ബാംഗൂർ നിവാസിയും പാലക്കാട് സ്വദേശിയുമായ സുബ്രഹ്മണ്യം(85) കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡ് ബാധിച്ച് പത്തു ദിവസം മുൻപാണ് ഗൊരെഗാവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭാര്യ വീണാ സുബ്രഹ്‌മണ്യൻ, മകൻ: ജയറാം (ലണ്ടൻ).