congress

ന്യൂഡൽഹി: കുതിച്ചുയരുന്ന പെട്രോൾ - ഡീസൽ വിലയ്ക്കെതിരെ കോൺഗ്രസ് ഇന്ന് (29ന്) മുതൽ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കും. എണ്ണ വില വർദ്ധനവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് എം.പിമാരും എം.എൽ.എമാരും ഇന്ന് (29ന്) രാഷ്ട്രപതി രാംനാഥ് കോവിന്ദിന് മെമ്മോറാണ്ടം സമർപ്പിക്കും. നാളെ(30) മുതൽ ജൂലായ് നാല് വരെ താലൂക്ക്, ബ്ലോക്ക് അടിസ്ഥാനത്തിൽ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്ന് രാജ്യസഭാംഗവും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ കെ.സി. വേണുഗോപാൽ പറഞ്ഞു.

'ഇന്ധന വില വർദ്ധനവിനെതിരെ സംസാരിക്കൂ' എന്ന പേരിൽ മീഡിയ കാമ്പെയിനും സംഘടിപ്പിക്കും. കർഷകർ, ടാക്‌സി, ബസ് ഉടമകൾ, ഒലെ / ഊബർ ഡ്രൈവർമാർ, കച്ചവടക്കാർ, സാധാരണക്കാർ തുടങ്ങിയവരുടെ ബുദ്ധിമുട്ടുകൾ ഉയർത്തിക്കാട്ടിയാണ് കാമ്പെയിൻ.