vijaendra-yadav

ന്യൂഡൽഹി: ആർ.ജെ.ഡി സംസ്ഥാന ഉപാദ്ധ്യക്ഷനും മുൻ എം.എൽ.എയുമായ വിജേന്ദ്ര യാദവ് പാർട്ടിയിൽ നിന്ന് രാജിവച്ചു. പാർട്ടി നേതാവും മുൻ ബിഹാർ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന്റെ വലംകൈയായിരുന്ന വിജേന്ദ്ര യാദവ് പാർട്ടിയിൽ വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന് ആരോപിച്ചാണ് രാജിവച്ചത്. തന്നെ അംഗീകരിക്കുന്ന ഏതുപാർട്ടിയുമായും സഹകരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

പുതു തലമുറ പാർട്ടി നേതൃത്വം ഏറ്റെടുത്തതോടെ തന്നെപ്പോലുള്ള മുതിർന്ന നേതാക്കൾക്ക് ജോലിയില്ലാതായെന്ന് വിജേന്ദ്ര കുറ്റപ്പെടുത്തി. പത്തുവർഷമായി കാര്യമായ ഉത്തരവാദിത്വങ്ങളില്ല. പുതിയ ആളുകൾ കടന്നു വരികയും തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്യുന്നു. 1984മുതൽ പാർട്ടിയിൽ സജീവമായ വിജേന്ദ്ര തന്റെ നേതാവായ ലാലുവിനും പഴയ സ്‌നേഹമില്ലെന്നും പറഞ്ഞു.

'1990-2000 കാലത്തെ ആളല്ല ലാലു ഇപ്പോൾ. 30 വർഷം പ്രവർത്തിച്ച പാർട്ടി വിടുന്നതിൽ വിഷമമുണ്ട്.'- വിജേന്ദ്ര പറഞ്ഞു.