covid

ന്യൂഡൽഹി: ഡൽഹിയിലെ പ്രധാന കൊവിഡ് ആശുപത്രിയായ എൽ.എൻ.ജെ.പി ആശുപത്രിയിലെ സീനിയർ അനസ്‌തേഷ്യ സ്‌പെഷ്യലിസ്റ്റ് കൊവിഡ് ബാധിച്ച് മരിച്ചു. ഡോക്ടർ അഷീംഗുപ്തയ്ക്കാണ് ഇന്നലെ ജീവൻ നഷ്ടമായത്. രണ്ടാഴ്ചയായി സാകേതിലെ സ്വകാര്യ ആശുപത്രിയായ മാക്‌സിൽ ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന്റെ ആരോഗ്യനില ശനിയാഴ്ചയോടെയാണ് ഗുരുതരമായത്. അഷീംഗുപ്തയുടെ ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മാർച്ച് 17ന് കൊവിഡ് ആശുപത്രിയായി പ്രഖ്യാപിക്കപ്പെട്ട എൽ.എൻ.ജെ.പിയിലെ സീനിയർ ടെക്‌നിക്കൽ സൂപ്പർവൈസർ നേരത്തെ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.