ന്യൂഡൽഹി: ബിഹാറിലെ ബി.ജെ.പി നേതാവും പിന്നാക്കവിഭാഗ ക്ഷേമ മന്ത്രിയുമായ വിനോദ് കുമാർ സിംഗിനും ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇരുവരെയും കാത്തിഹാർ ജില്ലയിലെ സിറ്റിഹോട്ടലിൽ തയാറാക്കിയ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയതായി ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു.
നിതീഷ്‌കുമാർ മന്ത്രിസഭയിൽ കൊവിഡ് ബാധിക്കുന്ന ആദ്യ മന്ത്രിയാണ്. പ്രാൺപുരിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എയാണ്. ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയത്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. മണ്ഡലത്തിലെ വിവിധ പരിപാടികൾ ഇദ്ദേഹം പങ്കെടുത്തിരുന്നു. സമ്പർക്ക പട്ടിക തയാറാക്കാനുള്ള നടപടി തുടങ്ങിയതായും അധികൃതർ അറിയിച്ചു.
ജൂൺ 22ന് ബി.ജെ.പി എം.എൽ.എ ജിബേഷ്‌കുമാർ മിശ്രയക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.