covid

ന്യൂഡൽഹി: രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം അഞ്ചര ലക്ഷത്തിലേക്ക് അടുക്കുന്നു. 24 മണിക്കൂറിനുള്ളിൽ 355 മരണം. ആകെ മരണം 16,458.

അതേസമയം 3.20 ലക്ഷത്തോളം പേർക്ക് രോഗം ഭേദമായി.

മഹാരാഷ്‌ട്രയിൽ ഇന്നലെ 5493 പുതിയ രോഗികൾ. 24 മണിക്കൂറിൽ മരിച്ചത് 156 പേർ. 2330 പേർക്ക് ഇന്നലെ രോഗം ഭേദമായി. ഡൽഹിയിൽ ഇന്നലെ പുതിയ കേസുകളിൽ നേരിയ കുറവ് രേഖപ്പെടുത്തിയതും 3000ലേറെപ്പേർക്ക് രോഗമുക്തി ലഭിച്ചതും ആശ്വാസമായി. 2889പേർക്കാണ് ഇന്നലെ പോസിറ്റീവായത്. 65 മരണം. ആകെ രോഗികൾ 83,077ആയി. മൂന്നാം സ്ഥാനത്തുള്ള തമിഴ്നാട്ടിൽ പുതിയ രോഗികളുടെ എണ്ണം 4000ത്തിനടുത്തെത്തി. ഇന്നലെ 54 മരണം.

 മണിപ്പൂരിൽ ലോക്ക് ഡൗൺ ജൂലായ് 15വരെ നീട്ടുമെന്ന് മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ് അറിയിച്ചു.

 ഹൈദരാബാദ് നഗരത്തിൽ രണ്ടാഴ്‌ചത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചേക്കും

 മഹാരാഷ്‌ട്രയിൽ ജൂൺ 30ന് ശേഷവും നിയന്ത്രണം തുടരുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ