ന്യൂഡൽഹി: അതിർത്തിയിലെ സംഘർഷം പരിഹരിച്ച് സൈന്യങ്ങളെ പിൻവലിക്കുന്നതിനുള്ള സാഹചര്യമൊരുക്കാൻ ഇന്ത്യയും ചൈനയും നയതന്ത്ര തലത്തിൽ പ്രതിവാര ചർച്ച നടത്തും. വർക്കിംഗ് മെക്കാനിസം ഫോർ കൺസൾട്ടേഷൻ ആൻഡ് കോർഡിനേഷൻ (ഡബ്‌ള്യൂ.എം.സി.സി) തലത്തിൽ വീഡിയോ കോൺഫറൻസ് വഴി നടക്കുന്ന ചർച്ചകളിൽ വിദേശമന്ത്രാലയങ്ങളിൽ നിന്നുള്ള പ്രതിനിധികൾ നേതൃത്വം നൽകുമെന്നാണ് സൂചന.
സൈനിക കമാൻഡർ തലത്തിൽ ഉടൻ കൂടിക്കാഴ്‌ച നടക്കാൻ സാഹചര്യമില്ലെന്നാണ് വിലയിരുത്തൽ.