ന്യൂഡൽഹി: ഇന്ധന വിലവർദ്ധവിനെതിരെ കോൺഗ്രസ് സംഘടിപ്പിച്ച പ്രക്ഷോഭത്തിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറിയും രാജ്യസഭാ എംപിയുമായ കെ.സി. വേണുഗോപാൽ പാർലമെന്റിലേക്ക് സൈക്കിൾ ചവിട്ടി പ്രതിഷേധിച്ചു. ദുരിതകാലത്തും സാധാരണക്കാരുടെ നടുവൊടിക്കുന്ന ഇന്ധനവിലയ്‌ക്കെതിരെ പ്രതീകാത്മക പ്രതിഷേധത്തിന്റെ ഭാഗമായാണ് സൈക്കിൾ യാത്ര നടത്തിയതെന്ന് വേണുഗോപാൽ പറഞ്ഞു. കോൺഗ്രസ് എംപിമാരായ മാണിക്കം ടാഗോറിനും, രാജീവ് സത്തവിനും ഒപ്പമാണ് വേണുഗോപാൽ പാർലമെന്റിൽ സൈക്കിളിൽ എത്തിയത്.