supream-court

ന്യൂഡൽഹി:വിസാ ചട്ടങ്ങൾ ലംഘിച്ച് നിസാമുദ്ദീനിലെ അലാമാ മർകസ് ബംഗ്ലാവാലി പള്ളിയിൽ നടന്ന തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്തതിന് കരിമ്പട്ടികയിൽപ്പെടുത്തിയ വിദേശകളെ എന്തിനാണ് രാജ്യത്ത് തുടരാൻ അനുവദിക്കുന്നതെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി ആരാഞ്ഞു.

കരിമ്പട്ടികയിൽപ്പെടുത്തിയതിനെതിരെ വിദേശികൾ നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു ജസ്റ്റിസ് ഖാൻവിൽക്കറിന്റെ ചോദ്യം.. .കരിമ്പട്ടികയിൽപ്പെടുത്തിയെന്ന് കേന്ദ്രം അറിയിച്ചതല്ലാതെ ഉത്തരവ് ലഭ്യമാക്കിയിട്ടില്ലെന്നാണ് ഹർജിക്കാരുടെ വാദം. എത്രയും പെട്ടെന്ന് ഉത്തരവ് നൽകിയില്ലെങ്കിൽ കരിമ്പട്ടികയിൽപ്പെടുത്തിയതായി അംഗീകരിക്കാനാവില്ലെന്ന്. കോടതി സോളിസിറ്റർ ജനറലിനോട് പറഞ്ഞു. കേസ് ജൂലായ് 2ന് വീണ്ടും പരിഗണിക്കും.

ഇന്തൊനീഷ്യ , ബംഗ്ലാദേശ് , കിർഗിസ്ഥാൻ , തായ്‌ലൻഡ് , മ്യാൻമർ എന്നീ രാജ്യങ്ങളിൽ നിന്നുള്ള 3500 പേരെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം 10 വർഷം ഇന്ത്യയിലെത്തുന്നത് വിലക്കി കരിമ്പട്ടികയിൽപ്പെടുത്തിയത്.ഇവരിൽ പലരും ഇപ്പോഴും ഇന്ത്യയുടെ പല ഭാഗങ്ങളിലാണ്, കുറെപ്പേർ കോവിഡ് ബാധിച്ച് ക്വാറന്റൈനിലും.