jacob
എൻ.എം. ജേക്കബ്

ന്യൂഡൽഹി: കൊവിഡ് ബാധിച്ച് മഹാരാഷ്‌ട്രയിൽ മൂന്ന് മലയാളികൾ കൂടി മരിച്ചു.

പൂനെയിൽ വടക്കൻ പരവൂർ നമ്പിയത്ത് വീട്ടിൽ എൻ.എം. ജേക്കബ്(70), മുംബയിലെ പ്രമുഖ സൗത്ത് ഇന്ത്യൻ വിദ്യാഭ്യാസ സ്ഥാപനമായ എസ്.ഐ.ഇ.എസ് കോളേജ് പ്രിൻസിപ്പാളും പാലക്കാട് സ്വദേശിയുമായ പി.വി.നാരായണൻ, മുംബയ് മലാഡിൽ താമസിക്കുന്ന രാജൻ രാമു എന്നിവരാണ് മരിച്ചത്.

പൂനെയിൽ രോഗം ബാധിച്ച് മരിക്കുന്ന ആദ്യ മലയാളിയാണ് ഹഡാപ്‌സർ ഇൻകാബ് കമ്പനിയിലെ മുൻ ഇലക്ട്രിക്കൽ എൻജിനീയർ ജേക്കബ്ബ്. മരിച്ച പി.വി.നാരായണന്റെ ഭാര്യയ്‌ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.