ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 5.62ലക്ഷം കടന്നു. 3.28 ലക്ഷത്തോളം പേർക്ക് രോഗം ഭേദമായി. 24 മണിക്കൂറിനുള്ളിൽ 300ലേറെ മരണം റിപ്പോർട്ട് ചെയ്‌തു. മഹാരാഷ്‌ട്ര, ഡൽഹി, തമിഴ്നാട്, കർണാടക, ആന്ധ്ര സംസ്ഥാനങ്ങളിലാണ് 24 മണിക്കൂറിനിടയിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്‌തത്.
മഹാരാഷ്ട്രയിൽ ഇന്നലെ പുതിയ കേസുകളിൽ നേരിയ കുറവ് രേഖപ്പെടുത്തി. 24 മണിക്കൂറിൽ 5257 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. അതേസമയം 181 പേർ മരിച്ചു. തമിഴ്‌നാട്ടിൽ ഇന്നലെയും രോഗികൾ കൂടി. 24മണിക്കൂറിനിടെ പുതിയതായി രോഗം സ്ഥിരീകരിച്ചത് 3949പേർക്ക്.
സംസ്ഥാനങ്ങളിലെ കൊവിഡ് കണക്ക്:
മഹാരാഷ്ട്ര: 5257 പുതിയ കേസുകൾ, 181 മരണം:
ഡൽഹി: പുതിയ കേസുകൾ, മരണം:
തമിഴ്‌നാട്: 3949 പുതിയ കേസുകൾ, 62 മരണം
കർണാടക: 1105 പുതിയ കേസുകൾ, 19 മരണം
ആന്ധ്ര: 793 പുതിയ കേസുകൾ, 11 മരണം:
ഗുജറാത്ത്: 626 പുതിയ കേസുകൾ, 19 മരണം
യു.പി: 685 പുതിയ കേസുകൾ, 12 മരണം
പശ്ചിമ ബംഗാൾ: 624 പുതിയ കേസുകൾ, 14 മരണം
പഞ്ചാബ്: 202 പുതിയ കേസുകൾ, 5 മരണം
ഒഡീഷ: 245 പുതിയ കേസുകൾ, 2 മരണം
ബീഹാർ: 282 പുതിയ കേസുകൾ , 1 മരണം
മധ്യപ്രദേശ്: 184 പുതിയ കേസുകൾ, 7മരണം
ജമ്മുകാശ്‌മീർ: 144 പുതിയ കേസുകൾ
ഹരിയാന: 123 പുതിയ കേസുകൾ, മരണം
രാജസ്ഥാൻ: 389പുതിയ കേസുകൾ , 6 മരണം
ഉത്തരാഖണ്ഡ്: 8 പുതിയ കേസുകൾ
ഛത്തീസ്ഗഡ്: പുതിയകേസുകൾ
പുതുച്ചേരി: 42 പുതിയ കേസുകൾ
നാഗലാൻഡ്: 36 പുതിയ കേസുകൾ
തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ.പനീർശെൽവത്തിന്റെ സഹോദരൻ ഓ. രാജയ്‌ക്ക് കൊവിഡ്
മുംബയിലെ ധാരാവിയിൽ 17 പുതിയ കേസുകളും ഒരു മരണവും
നാല് ഐ.ടി.ബി.എഫ് ജവാൻമാർക്ക് കൂടി രോഗം
ഒരു ജീവനക്കാരന് പോസിറ്റീവായതിനെ തുടർന്ന് ലഖ്‌നൗ ജില്ലാ കോടതി അടച്ചു
ഒഡിഷയിൽ മദ്യം വീട്ടിലെത്തും
കണ്ടെയ്‌ൻമെന്റ് സോണുകളിലൊഴികെ മദ്യത്തിന് ഹോം ഡെലിവറി അനുവദിക്കാൻ ഒഡിഷ സർക്കാർ തീരുമാനിച്ചു. ഓർഡർ അനുസരിച്ച് അംഗീകൃത വിൽപനക്കാർ രാവിലെ ഏഴിനും വൈകിട്ട് ആറിനും ഇടയിൽ വീട്ടിലെത്തിക്കും. പത്തു രൂപ മുതൽ 50രൂപ വരെ ഡെലിവറി ചാർജ്ജും ഈടാക്കും.
മരണനിരക്ക് കൂടുതൽ ഗുജറാത്തിൽ
രോഗ വ്യാപന തോത് കുറഞ്ഞെങ്കിലും ഗുജറാത്തിൽ മരണ നിരക്ക് കൂടുന്നു. ജൂൺ 28വരെയുള്ള കണക്കു പ്രകാരം ആകെ 31397 കോവിഡ് രോഗികളുള്ള ഗുജറാത്തിൽ 1809 പേർ മരിച്ചു. 5.7 ശതമാനമാണ് മരണനിരക്ക്. അതേസമയം ദേശീയ ശരാശരി മൂന്നു ശതമാനമാണ്. മഹാരാഷ്ട്രയിൽ 4.5 ശതമാനമാണ് മരണനിരക്ക്. ഗുജറാത്തിലെ കൂടുതൽ മരണങ്ങളും അഹമ്മദാബാദിലാണ് റിപ്പോർട്ട് ചെയ്യുന്നത്. നഗരത്തിലെ ആകെ രോഗികളുടെ എണ്ണം 20,480 ആയും മരണം 1423 ആയും ഉയർന്നു. കൂടാതെ 6,780 രോഗികളിൽ 19 പേർ ഗുരുതരാവസ്ഥയിലുമാണ്. പലരും ചികിത്സ തുടങ്ങാൻ വൈകുന്നതും മറ്റ് രോഗങ്ങൾ മൂലമുള്ള പ്രശ്‌നങ്ങളുമാണ് മരണത്തിന് കാരണമാകുന്നത്.