ന്യൂഡൽഹി: ദേശീയ ലോക്ക് ഡൗൺ ഇന്നവസാനിക്കുമ്പോൾ, രാജ്യത്ത് ഒരാഴ്‌ചയ്‌ക്കുള്ളിൽ ഒരു ലക്ഷത്തിന് മുകളിൽ പുതിയ കൊവിഡ് രോഗികൾ റിപ്പോർട്ട് ചെയ്‌ത സാഹചര്യത്തിൽ സ്വന്തം നിലയിൽ അടച്ചിടൽ തുടരാൻ മിക്ക സംസ്ഥാനങ്ങളുടെയും തീരുമാനം. ജൂൺ ആദ്യവാരം പ്രഖ്യാപിച്ച അൺലോക്ക് നടപടികളുടെ തുടർച്ച കേന്ദ്രസർക്കാർ പ്രഖ്യാപിക്കുമോ എന്നും കണ്ടറിയണം.
ആദ്യ മൂന്നു സ്ഥാനങ്ങളിലുള്ള മഹാരാഷ്ട്ര, ഡൽഹി, തമിഴ്‌നാട് സംസ്ഥാനങ്ങൾക്ക് പുറമെ ആന്ധ്ര, തെലങ്കാന, ഹരിയാന, യുപി, ബംഗാൾ സംസ്ഥാനങ്ങളിലും കൊവിഡ് വ്യാപനം നിയന്ത്രിക്കാൻ കഴിഞ്ഞിട്ടില്ല. രോഗവ്യാപനം പിടിച്ചു നിറുത്താൻ മഹാരാഷ്‌ട്രയും തമിഴ്നാടും ജൂലായ് 31വരെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. പശ്‌ചിമ ബംഗാൾ, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളും
തെലങ്കാനയിൽ ഹൈദരാബാദ് അടക്കം നഗരങ്ങളിലും നിയന്ത്രണം തുടരും. അസമിൽ ഗുവാഹത്തി ഉൾപ്പെടുന്ന കാംരൂപ് ജില്ലയിൽ ഇക്കഴിഞ്ഞ 28 മുതൽ രണ്ടാഴ്ചത്തേക്ക് അടച്ചിടൽ നീട്ടിയിരുന്നു. ഡൽഹിയിൽ കണ്ടെയ്ൻമെന്റ് സോണുകൾ 421 ആയി ഉയർത്തി. സ്‌കൂളുകൾ ജൂലായ് 31 വരെ തുറക്കില്ല.
കഴിഞ്ഞയാഴ്‌ച 18,000ന് മുകളിലേക്ക് കടന്ന പ്രതിദിന വർദ്ധന ജൂൺ 27, 28 തീയതികളിൽ 19,000 കടന്നു. പ്രതിദിനം 400ന് അടുത്ത് മരണവും റിപ്പോർട്ട് ചെയ്യുന്നു. ഞായറാഴ്ച പ്രതിദിന മരണത്തിൽ ഇന്ത്യ യു.എസിനെ പിന്തള്ളി.