tiktok

ന്യൂഡൽഹി: അതിർത്തിയിലെ ഗാൽവൻ താഴ്‌വരയിൽ നടന്ന സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികരുടെ വീരമൃത്യു സൃഷ്‌ടിച്ച വൈകാരിക സാഹചര്യം കണക്കിലെടുത്ത് രാജ്യത്ത് ഉപയോഗിക്കുന്ന 59 ചൈനീസ് മൊബൈൽ ആപ്പുകളും ഗെയിമുകളും നിരോധിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ജനപ്രിയ ആപ്പുകളായ ടിക് ടോക്, ഷെയർ ഇറ്റ്, ഹെലോ, വീ ചാറ്റ്, ക്ളാഷ് ഒാഫ് കിംഗ്‌സ് തുടങ്ങിയവ ഇതിലുൾപ്പെടുന്നു. ഷിയോമി ഫോണുകളിൽ വരുന്ന എം.ഐ ആപ്പുകളും നിരോധിച്ചിട്ടുണ്ട്.

നിരോധിച്ച ആപ്പുകൾ:

ടിക് ടോക്, ക്‌സെൻഡർ, യു.സി ബ്രൗസർ,ഷെയർ ഇറ്റ്, ഹെലോ, ക്ളബ് ഫാക്‌ടറി, ക്ളാഷ് ഓഫ് കിംഗ്‌സ്, വീ ചാറ്റ്, യു കാം മേക്ക്അപ്പ്, വൈറസ് ക്ളീനർ, ക്വായി, ബൈഡു മാപ്പ്, ഷീൻ, ഡിയു ബാറ്ററി സേവർ, ലൈക്കി, മി കമ്മ്യൂണിറ്റി, സി.എം ബ്രൗസേഴ്സ്, എപസ് ബ്രൗസർ, റോംവി, ന്യൂസ് ഡോഗ്, ബ്യൂട്ടറി പ്ളസ്, യു. സി ന്യൂസ്, ക്യൂ ക്യൂ മെയിൽ, വീബോ, ക്യൂ ക്യൂ മ്യൂസിക്, ക്യൂ ക്യൂ ന്യൂസ് ഫീഡ്, ബിഗോ ലൈവ്, സെൽഫി സിറ്റി, മെയിൽ മാസ്‌റ്റർ, പാരലൽ സ്‌പേസ്, എം.ഐ വീഡിയോ കോൾ ഷിയോമി, വി സിൻക്, ഇ.എസ്, ഫയൽ എക്‌സ്‌പ്ളോറർ, വിവാ വീഡിയോ ക്യൂ വീഡിയോ ഇൻക്, മെയ്‌ടു, വിഗോ വീഡിയോ, ന്യൂ വീഡിയോ സ്‌റ്റാറ്റസ്, ഡി.യു റെക്കാഡർ, വോൾട്ട് ഹൈഡ്, കാഷെ ക്ളീനർ ഡിയു ആപ്പ് സ്‌‌റ്റുഡിയോ, ഡി.യു ക്ളീനർ, ഡിയു ബ്രൗസർ, ഹാഗോ പ്ളേ വിത്ത് ന്യൂ ഫ്രണ്ട്‌സ്, കാം സ്‌കാനർ, ക്ളീൻ മാസ്‌റ്റർ ചീറ്റാ മൊബൈൽ, വണ്ടർ കാമറ, ഫോട്ടോ വണ്ടർ, ക്യൂ ക്യൂ പ്ളെയർ, വീ മീറ്റ്, സ്വീറ്റ് സെൽഫി, ബൈഡു ട്രാൻസ്‌ലേറ്റ്, വി മേറ്റ്, ക്യൂ ക്യൂ ഇന്റർനാഷണൽ, ക്യൂ ക്യൂ സെക്യൂരിറ്റി സ്‌കാനർ സെന്റർ, ക്യൂ ക്യൂ ലോഞ്ചർ, യു വീഡിയോ, വി ഫ്ളൈ സ്‌‌റ്റാറ്റസ് വീഡിയോൻ, മൊബൈൽ ലെജൻഡ്, ഡിയു പ്രൈവസി.