ന്യൂഡൽഹി: നമോ ആപ്പ് നിരോധിക്കണമെന്ന് കോൺഗ്രസ്. നമോ ആപ്പിലുടെ ജനങ്ങളുടെ സ്വകാര്യവിവരങ്ങൾ യു.എസിന് ചോർത്തിക്കൊടുക്കുന്നുവെന്നാണ് കോൺഗ്രസിന്റെ ആരോപണം. ആപ്പിന്റെ പ്രൈവസി സെറ്റിംഗ്സിൽ മാറ്റം വരുത്തിയാണ് അമേരിക്കയിലുള്ള തേർഡ് പാർട്ടികൾക്ക് വിവരങ്ങൾ ചോർത്തി നൽകുന്നതെന്ന് കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പൃഥ്വിരാജ് ചവാൻ പറഞ്ഞു.
''130 കോടി ജനങ്ങളുടെ സ്വകാര്യത സംരക്ഷിക്കാൻ 59 ചൈനീസ് ആപ്പുകൾ നിരോധിച്ച മോദിയുടെ തീരുമാനം നല്ലതാണ്. എന്നാൽ നമോ ആപ്പിലെ 22 ഡാറ്റാ പോയിന്റുകൾ വഴി ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങൾ യുഎസ് കമ്പനിക്ക് നൽകുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നതെന്ന് ചവാൻ ട്വിറ്ററിൽ കുറിച്ചു.
കഴിഞ്ഞ ജനുവരിയിൽ അപ്ഡേറ്റ് ചെയ്ത നമോ ആപ്പ് ഒരു കോടി ജനങ്ങളാണ് ഡൗൺലോഡ് ചെയ്തിരിക്കുന്നത്.