ko

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് മരണം 17000 കടന്നു. ആകെ കേസുകൾ 5.85 ലക്ഷം പിന്നിട്ടു.
ജൂൺ 23 മുതൽ 29വരെയുള്ള കാലയളവിൽ മാത്രം 2889 പേരാണ് രാജ്യത്ത് മരിച്ചത്. ഇതേ കാലയളവിൽ 1,27,075 പുതിയ രോഗികളുമുണ്ടായി.
തുടർച്ചയായ മൂന്നാംദിവസവും നാലായിരത്തിനടുത്ത് പുതിയ രോഗികളുണ്ടായ തമിഴ്‌നാട്ടിൽ ആകെ കേസുകൾ 90,000 കടന്നു. ഇന്നലെ 3943 പുതിയ രോഗികളും 60 മരണവും റിപ്പോർട്ട് ചെയ്തു. ജൂൺ 28ന് 3940 പേർക്കും , 29ന് 3949 പേർക്കുമായിരുന്നു രോഗം സ്ഥിരീകരിച്ചത്. ആകെ കേസുകൾ 90,167. മരണം 1201.

ചെന്നൈയിൽ മാത്രം 2,358 പേർക്കാണ് ഇന്നലെ രോഗബാധ സ്ഥിരീകരിച്ചത്. ഒരു ദിവസത്തെ ഉയർന്ന കണക്കാണിത്. 42 പേർ മരിച്ചു. ചെന്നൈയിലെ ആകെ 58327 രോഗികൾ. മരണം 885. കേരളത്തിൽ നിന്ന് മടങ്ങിയെത്തിയ ആറുപേർക്കും ഇന്നലെ തമിഴ്നാട്ടിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.