ആലുവ: പ്രവാസികളോടുള്ള കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അവഗണയ്ക്കും പി.പി.ഇ കിറ്റ് സൗജന്യമായി നൽകാത്തതിനുമെതിരെ യു.ഡി.എഫ് ആലുവ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഏകദിന സത്യാഗ്രഹം ജില്ലാ ചെയർമാൻ എം.ഒ. ജോൺ ഉദ്ഘാടനം ചെയ്തു. ഇരു സർക്കാരുകളും മണ്ടൻ തീരുമാനങ്ങളാണ് നടപ്പാക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിയോജകമണ്ഡലം ചെയർമാൻ ലത്തീഫ് പൂഴിത്തറ അദ്ധ്യക്ഷത വഹിച്ചു. അൻവർ സാദത്ത് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.എ. അബ്ദുൾ മുത്തലിബ്, എം.എ. ചന്ദ്രശേഖരൻ, വി.പി. ജോർജ്, ബാബു പുത്തനങ്ങാടി, പി.എൻ. ഉണ്ണിക്കൃഷ്ണൻ, സാജിത സിദ്ധിഖ്, ജേബി മേത്തർ, ലിസി എബ്രഹാം, എം.ടി. ജേക്കബ്, ലിസി ജോർജ്, പ്രിൻസ് വെള്ളരിക്കൽ, ഡൊമിനിക്ക് കാവുങ്കൽ, പി.ആർ. തോമസ്, അക്‌സർ മുട്ടം എന്നിവർ പ്രസംഗിച്ചു.