muthalib
ആലുവ ജില്ലാ ആശുപത്രിയിൽ സുരക്ഷാ ക്രമീകരണങ്ങളോടെ ആരംഭിച്ച പനി ക്ലിനിക്ക് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ. അബ്ദുൽ മുത്തലിബ് ഉദ്ഘാടനം ചെയ്യുന്നു

ആലുവ: കൊവിഡ് വ്യാപനം തടയുന്നതിനായി ആലുവ ജില്ലാ ആശുപത്രി ഒ.പി.യിൽ എത്തുന്നവർക്ക് പ്രത്യേകസ്ഥലത്ത് സുരക്ഷാ ക്രമീകരണങ്ങളോടെ പരിശോധനക്ക് സൗകര്യമൊരുക്കി. പനി ക്ലിനിക്ക് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ. അബ്ദുൽ മുത്തലിബ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സമിതി ചെയർപേഴ്‌സൺ ജാൻസി ജോർജ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ അധ്യക്ഷ ലിസി അബ്രഹാം, ആശുപത്രി സൂപ്രണ്ട് ഡോ. കെ. പ്രസന്നകുമാരി, ജില്ലാ പഞ്ചായത്തംഗം ശാരദ മോഹൻ, എച്ച്.എം.സി.അംഗങ്ങളായ കെ.എം. കുഞ്ഞുമോൻ, ഡൊമിനിക്ക് കാവുങ്കൽ, പി. നവകുമാർ, എസ്.എൻ കമ്മത്ത്, പി.എം. താഹിർ, സുരേഷ് പൊയ്ക്കാടത്ത്, ഡോ.എൻ. വിജയകുമാർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി അജി ഫ്രാൻസിസ് എന്നിവർ പങ്കെടുത്തു.