oneplus

വണ്‍പ്ലസ് 8 സീരിസ് ഫോണുകളുടെ നടക്കാനിരുന്ന രണ്ടാമത്തെ സെയില്‍ റദ്ദാക്കിയിരുന്നു.ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചതോടെയാണ് വണ്‍പ്ലസ് തങ്ങളുടെ ആരാധകരേറെയുള്ള പുത്തന്‍ സ്മാര്‍ട്ട് ഫോണിന്റെ വില്പന മെയ് 29 ന് നടത്താം എന്ന് തീരുമാനിച്ചത്. എന്നാല്‍ വണ്‍പ്ലസിന്റെ നോയിഡ ഫാക്ടറിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ മൂലമാണ് ഹാന്‍ഡ്സെറ്റുകള്‍ വില്പനയ്ക്ക് എത്തിക്കാന്‍ കഴിയാതെ പോയത്.

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ അയവ് വരുത്തിയതോടെ വണ്‍പ്ലസിന്റെ നോയിഡ ഫാക്ടറി തുറന്നു പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചു. സെയില്‍ റദ്ദാക്കിയെങ്കിലും സ്‌പെഷ്യല്‍ ലിമിറ്റഡ് സെയിലിലൂടെ വണ്‍പ്ലസ് 8 സീരിസ് 5ജി ഫോണുകള്‍ വിൽപനയ്ക്കായി എത്തിക്കും എന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

സ്‌നാപ്ഡ്രാഗണ്‍ 865 ചിപ്‌സെറ്റില്‍ ആണ് പുതിയ രണ്ട് 5ജി സപ്പോര്‍ട്ടുള്ള ഫോണുകളും പ്രവര്‍ത്തിക്കുന്നത്. രണ്ട് ഹാന്‍ഡ്‌സെറ്റുകളും ഏതാണ്ട് ഒരേ ഫീച്ചറുകളാണ് നല്‍കുന്നതെങ്കിലും ക്യാമറ സജ്ജീകരണം, സ്‌ക്രീന്‍ സൈസ് എന്നിവയില്‍ ഇരുഫോണുകളും തമ്മില്‍ ചെറിയ ചില വ്യത്യാസങ്ങളുണ്ട്.വണ്‍പ്ലസ് 8ന്റെ 6 + 128 റാം സ്റ്റോറേജ് വേരിയന്റ് ഗ്ലേഷ്യല്‍ ഗ്രീന്‍ നിറങ്ങളില്‍ ആണ് ലഭിക്കുക. 41,999 രൂപയാണ് ഇതിന്റെ വില.

വണ്‍പ്ലസ് 8ന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റ് ഫീനിക്സ് ബ്ലാക്ക്, ഗ്ലേഷ്യല്‍ ഗ്രീന്‍ നിറങ്ങളില്‍ ലഭിക്കും. 44,999 രൂപയാണ് ഇതിന്റെ വില. 12 ജിബി റാം, 256 ജിബി സ്റ്റോറേജ് ടോപ് എന്‍ഡ് വേരിയന്റിന് 49,999 രൂപയാണ് വില. ഈ മോഡല്‍ ഗ്രീന്‍ കൂടാതെ ഫീനിക്സ് ബ്ലാക്ക്, ഇന്റര്‍സ്റ്റെല്ലാര്‍ ഗ്ലോ എന്നീ മൂന്ന് നിറങ്ങളില്‍ ലഭ്യമാണ്. വണ്‍പ്ലസ് 8ന്റെ 6 + 128 റാം സ്റ്റോറേജ് വേരിയന്റ് ആമസോണില്‍ മാത്രമേ വാങ്ങാന്‍ കഴിയുകയുള്ളൂ.