പിറവം: രാമമംഗലം പഞ്ചായത്തിലെ പാമ്പൂരിച്ചാൽ പാടശേഖരം കൃഷിയോഗ്യമാക്കുന്നതിനായി റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചുകോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ജില്ലാ പഞ്ചായത്തംഗം അഡ്വ.കെ.എൻ. സുഗതൻ അറിയിച്ചു.
പാമ്പൂരി ചാൽ പാടശേഖരം കൃഷി യോഗ്യമാക്കുന്നതിലൂടെ രാമമംഗലം പഞ്ചായത്തിലെ ഏകദേശം 100 ഹെക്ടർ കൃഷിഭൂമി ഇരുപൂപ്പ് കൃഷിചെയ്യുന്നതിനും വെള്ളക്കെട്ട് ഒഴിവാക്കി തരിശ് നിലം കൃഷിയോഗ്യമാക്കുന്നതിലൂടെ നെൽ ഉത്പാദനം വർദ്ധിപ്പിക്കുന്നതിനും കഴിയും. അഞ്ഞൂറോളം കർഷകർക്ക് പദ്ധതി പ്രയോജനപ്പെടും. സംസ്ഥാന കൃഷിവകുപ്പിന്റെ കീഴിിലുള്ള കേരള ലാൻഡ് ഡെവലപ്പ്‌മെന്റ് കോർപ്പറേഷനാണ് പദ്ധതി നടപ്പാക്കുന്നത്.