flipkart

കൊച്ചി: ഭക്ഷണ വിതരണ രംഗത്തെക്ക് പ്രവേശിക്കാനുള്ള ഫ്ലുിപ്കാര്‍ട്ടിന്റെ ശ്രമത്തിന് പൂട്ടിട്ട് സർക്കാർ. ഫ്ലിപ്കാര്‍ട്ട്
ഫാര്‍മര്‍ മാര്‍ട്ട് ആണ് റീട്ടെയ്ല്‍ ഭക്ഷണ വിതരണ രംഗത്ത് പ്രവര്‍ത്തിയ്ക്കാന്‍ സര്‍ക്കാരിന്റെ അനുമതി തേടിയത്. ഇന്ത്യയില്‍ ഉൽപാദിപ്പിയ്ക്കുന്ന ഭക്ഷണ വസ്തുക്കള്‍, ഫ്ലിപ്കാര്‍ട്ട് മറ്റ് ഓണ്‍ലൈന്‍, മൊബൈല്‍ പ്ലാറ്റ് ഫോമുകള്‍ എന്നിവ വഴി ഉപഭോക്താക്കളില്‍ എത്തിയ്ക്കാനായിരുന്നു ശ്രമം.

വാള്‍മാര്‍ട്ടിന്റെ വിദേശ നിക്ഷേപത്തെ തുടര്‍ന്ന് ഫ്ലികാര്‍ട്ട് ഇനി വിദേശ സ്ഥാപനങ്ങളുടെ കാറ്റഗറിയില്‍ ഉള്‍പ്പെടും എന്നും, ഇന്ത്യയുടെ ഫൂഡ് റീട്ടെയ്ല്‍ രംഗത്തേയ്ക്ക് പ്രവേശിക്കാന്‍ ആകില്ല എന്നുമായിരുന്നു സര്‍ക്കാര്‍ വാദം. വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ സര്‍ക്കാര്‍ കടിപ്പിച്ചതാണ് ഫ്ലിപ്കാര്‍ട്ടിന് തടസ്സമായത്.ആമസോണ്‍, ഗ്രോഫേഴ്‌സ് എന്നിവ ഫൂഡ് റീട്ടെയ്ല്‍ രംഗത്ത് എത്താന്‍ സര്‍ക്കാര്‍ അനുമതി നേടുകയും ചെയ്തിരുന്നു. ഇന്ത്യയുടെ റീട്ടെയ്ല്‍ രംഗത്തെ പ്രധാന മേഖലകളില്‍ ഒന്നാണ് ഭക്ഷണ വിതരണം. ഇടനിലക്കാരില്ലാതെ കര്‍ഷകരില്‍ നിന്ന് നേരിട്ട് ഉത്പന്നങ്ങള്‍ ശേഖരിയ്ക്കുന്നതിനാൽ കര്‍ഷകരുടെ വരുമാനവും വർദ്ധിക്കും.