അങ്കമാലി:അങ്കമാലി താലുക്ക് ആശുപത്രിയോട് ചേർന്ന് പുതിയതായി തുടങ്ങുന്ന ഡയാലിസിസ് യൂണിറ്റിന്റെ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം നഗരസഭ ചെയർപേഴ്സൺ എം.എ.ഗ്രേസി നിർവഹിച്ചു. യൂണിറ്റിൻ്റെ പ്രവർത്തനം അരംഭിക്കുന്നതോടെ എട്ട് ഡയാലിസിസ് രോഗികൾക്ക് ഒരേ സമയം ഡയാലിസിസ് ചെയ്യാനുള്ള സംവിധാനമാണ് ഒരുക്കുന്നത്. ഇതിനായി 2020-21 വാർഷിക പദ്ധതിയിൽ 55 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ചടങ്ങിൽ നഗരസഭ പൊതുമരാമത്ത് ചെയർമാൻ കെ.കെ.സലി അദ്ധ്യക്ഷത വഹിച്ചു.സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ പുഷ്പമോഹൻ, ലില്ലി വർഗീസ്, ഷോബി ജോർജ്ജ്, കൗൺസിലർമാരായ ലേഖ മധു, സിനിമോൾമാർട്ടിൻ, ലില സദാനന്ദൻ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.നസീമ നജീബ്, മുനി.അസിസ്റ്റൻ്റ് എൻജിനീയർ ശരത്, ഓവർസിയർ ദിപക്, കോൺട്രാക്ടർ എം.ഒ.വർഗീസ് എന്നിവർ പങ്കെടുത്തു.