കൊച്ചി: എറണാകുളം മെഡിക്കൽ കോളേജിൽ കൊവിഡ് -19 പ്രതിരോധ പ്രവർത്തനങ്ങൾ കാരണം താത്കാലികമായി നിർത്തിവച്ചിരുന്ന എം.ആർ.ഐ സ്കാനിംഗ് ജൂൺ 5 മുതൽ പുനരാരംഭിക്കും. മുൻകൂട്ടി ബുക്ക് ചെയ്യണം. ബുക്കിംഗിന് : റേഡിയോ ഡയഗ്ണോസിസ് വിഭാഗം റേഡിയോഗ്രഫർ ബിജുവിനെ ബന്ധപ്പെടുക. ഫോൺ : 0484-2754826.